തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റ പണികൾക്കുമായി 4.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ടെണ്ടർ നടപടി പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കും. കലയന്താനി- പറമ്പുകാട്ടുമൂല റോഡ്- 35 ലക്ഷം, പന്നിമറ്റം- പൂമാല- മേത്തൊട്ടി റോഡ്- 30 ലക്ഷം, പന്നിമറ്റം- കുളമാവ് റോഡ്- 45 ലക്ഷം, പന്നിമറ്റം- മൂലേക്കാട് റോഡ്- 48 ലക്ഷം, ആലക്കോട്- കരിമണ്ണൂർ- കാച്ചിറപ്പാറ- പള്ളിത്താഴം റോഡ്- 30 ലക്ഷം, വെസ്റ്റ് കോടിക്കുളം കലൂർ വഴി വാഴക്കുളം റോഡ്- 30 ലക്ഷം, വണ്ണുപ്പുറം- തൊമ്മൻകുത്ത് റോഡ്- 40 ലക്ഷം, ആർപ്പാമറ്റം- കരിമണ്ണൂർ റോഡ്- 40 ലക്ഷം, കരിമണ്ണൂർ വെസ്റ്റ് കോടിക്കുളം- 30 ലക്ഷം, പൂമാല- മേത്തൊട്ടി റോഡ്- 70 ലക്ഷം, പാറപ്പുഴ- കലൂർ റോഡ്- 50 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.