കട്ടപ്പന: കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ നേതൃയോഗം നാളെ രാവിലെ 11ന് കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് മണ്ഡലം പ്രസിഡന്റുമാരുടെ യോഗവും ചേരും. മദ്ധ്യമേഖലാ ജില്ലകളുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തലത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.