ചെറുതോണി:ജനറൽ വർക്കേഴ്‌സ് യൂണിയൻ ( ഐ എൻ ടി യു സി )ഇടുക്കി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തുകളിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണംനൽകി. സ്വീകരണ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. അനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ബാബു പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ത്രിതല പഞ്ചായത്ത് മെമ്പർമാരായി യി തെരഞ്ഞെടുക്കപ്പെട്ട ബിനോയ് വർക്കി, ആലീസ് ജോസ് ,അജേഷ് കുമാർ,സിന്ധു കെ എസ് എന്നിവർക്കാണ് സ്വീകരണം നൽകിയത്. സ്വീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി അനീഷ് പ്ലാശ്നാൽ, കെ എം ജലാലുദ്ദീൻ, ആൽബിൻ മാത്യു ,ജോയി കുര്യൻ പ്ലാക്കൽ, ടി ജെ കുര്യൻ, ദാസ് അബാട്ട്, തുടങ്ങിയവർ സംസാരിച്ചു.