തൊടുപുഴ: രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടന്നിരുന്ന അങ്കമാലി- ശബരി റെയിൽ പാത നിർമ്മാണത്തിന് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ എടുത്ത ധീരമായ നിലപാട് സ്വാഗതാർഗമാണെന്ന് സി.പി.ഐ തൊടുപുഴ താലൂക്ക് കമ്മിറ്റി പറഞ്ഞു. രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന എരുമേലി വഴിയുള്ള ശബരി റെയിൽ പദ്ധതിയാണ് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് യാഥാർത്ഥ്യമാകാൻ പോകുന്നത്. ഇനി സ്ഥലം ഉടമകൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകി അടിയന്തിരമായി ഭൂമി തർക്കം കൂടാതെ ഏറ്റെടുക്കാൻ നടപടി ഉണ്ടാകണമെന്ന് സി.പി.ഐ തൊടുപുഴ താലൂക്ക് സെകട്ടറി പി.പി. ജോയി ആവശ്യപ്പെട്ടു.