മുട്ടം: പഞ്ചായത്ത് മെമ്പറിൽ നിന്ന് ലഭിക്കാനുള്ള സാക്ഷ്യപ്പെടുത്തൽ രേഖകൾക്ക് വേണ്ടി വാർഡിലെ ജനങ്ങൾ പഞ്ചായത്ത് ഓഫീസിലും മെമ്പറിന്റെ വീട്ട് പടിക്കലും കാത്ത് നില്ക്കുകയോ വേണ്ട, രേഖകൾ ഓരോരുത്തരുടേയും വീടുകളിൽ നേരിട്ട് എത്തിക്കുന്ന വേറിട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മുട്ടം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പർ അരുൺ പൂച്ചക്കുഴി. ആദ്യ ഘട്ടത്തിൽ സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നതിനുളള വാർഡ്‌ മെമ്പർ സാക്ഷ്യപ്പെടുത്തിയ പുനർവിവാഹിതയല്ല എന്ന രേഖയും വില്ലേജിൽ സമർപ്പിക്കേണ്ടുന്ന അപേക്ഷ ഫോമുമാണ് വീടുകളിൽ നേരിട്ട് എത്തിക്കുന്നത്. തുടർ പ്രവർത്തനങ്ങളിൽ ജനത്തിന് ആവശ്യമായ മറ്റ് അപേക്ഷകളും രേഖകളും സേവനങ്ങളും വാർഡിലെ ഓരോരുത്തർക്കും നേരിട്ട് എത്തിക്കുെമെന്ന് അരുൺ പൂച്ചക്കുഴി പറഞ്ഞു.