മുട്ടം: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലെ മുട്ടം, തുടങ്ങനാട് ഡിവിഷൻ, മുട്ടം ഗ്രാമ പഞ്ചായത്ത് എന്നിവടങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികൾക്ക് മുട്ടം മർച്ചന്റ് അസോസിയേഷൻ സ്വീകരണം നൽകി. യൂണിറ്റ് പ്രസിഡന്റ് പി .എസ് .രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെന്നി ആലുങ്കൽ, ട്രഷറർ ലിജു പി ഡി, അഡ്വ: അരുൺ ചെറിയാൻ, അസീസ് എ എസ്, കെ കെ നാരായണൻ എന്നിവർ നേതൃത്വം നൽകി.