മൂലമറ്റം: പതിപ്പള്ളി ട്രൈബൽ യു പി സ്കൂളിൽ യാത്രാ ദുരിതവും ദൂരക്കൂടുതലും കൊണ്ട് എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്കായി മേമുട്ടത്ത് പ്രാദേശിക പഠനകേന്ദ്രം ആരംഭിക്കുന്നു. കുട്ടികളുടെ കലാ-കായിക കഴിവുകൾ വർദ്ധിപ്പിക്കുക മാനസിക ഉല്ലാസവും പ്രാദേശിക സംസ്ക്കാരവും വളർത്തുക എന്നീ ലഷ്യങ്ങളോടെയാണ് കേന്ദ്രം ആരംഭിക്കുന്നത്. സ്കൂൾ മാനേജ്മെന്റ് കമ്മറ്റി, അറക്കുളം എസ് എസ് കെ എന്നിവയുടെ സഹകരണത്തോടെയാണ് കേന്ദ്രം ആരംഭിക്കുന്നത്. ഇന്ന് രാവിലെ10.30 ന് മേമുട്ടം സാംസ്കാരിക നിലയത്തിൽ എസ് എം സി ചെയർമാൻ സി എസ് ജിയേഷിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം പി. എ .വേലുക്കുട്ടൻ പ്രാദേശിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യും.