ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിവധ നിയന്ത്രണങ്ങൾ, സാമൂഹ്യഅകലം തുടങ്ങിയവ ജില്ലയിൽ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലേക്കായി ജില്ലയിൽ 15 സെക്ടറൽ മജിസ്‌ട്രേറ്റുമാരെ ജില്ലാ കളക്ടർ നിയമിച്ചു. രണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലേക്കായി ഒരു സെക്ടറൽ മജിസ്‌ട്രേറ്റ് എന്നവിധമാണ് നിയമിച്ചിട്ടുളളത്. പൊതുജനങ്ങൾ കൂടിച്ചേരുന്ന സ്ഥലങ്ങളിൽ ഏതു സമയത്തും പരിശോധന നടത്തുന്നതിനും കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതായി കണ്ടെത്തുന്ന സാഹചര്യത്തിൽ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനും സെക്ടറൽ മജിസ്‌ട്രേറ്റ്മാർക്ക് അധികാരമുണ്ട്. ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും വീഴ്ച വരുത്തുന്നവർക്കെതിരായി കർശന നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.