ഉടുമ്പൻചോല: ജില്ലാ കളക്ടറുടെ താലൂക്കുതല ഓൺലൈൻ പൊതുജന പരാതി പരിഹാര അദാലത്ത് സഫലത്തിന്റെ നാലാംഘട്ടത്തിൽ ഉടുമ്പൻചോല താലൂക്കിന്റെ അദാലത്ത് ഇന്ന് രാവിലെ 10 മുതൽ വീഡിയോ കോൺഫറ ൻസ് മുഖാന്തിരം നടക്കും. അപേക്ഷകരുടെ പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക്/ആഫീസ് മേധാവിക്ക് ഓൺലൈനായി അയച്ചിട്ടുണ്ട്. ഇപ്രകാരം ലഭിച്ച പരാതികളിൽ ഫൈനൽ/പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി ഓൺലൈനായി ഉൾപ്പെടുത്തേണ്ടതും പരാതിയുമായി ബന്ധപ്പെട്ട വകുപ്പ്/ഓഫീസ് മേധാവികൾ ഈ റിപ്പോർട്ടിന്റെ പകർപ്പ് സഹിതം ഓൺലൈനായി അദാലത്തിൽ പങ്കെടുക്കേണ്ടതുമാണ്.
ഓൺലൈനായി പരാതി സമർപ്പിച്ച അപേക്ഷകർക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ/താലൂക്ക് ഓഫീസിലോ തയ്യാറാക്കിയിട്ടുളള വീഡിയോ കോൺഫറൻസ് സംവിധാനം മുഖാന്തിരം അദാലത്തിൽ പങ്കെടുക്കുന്നതിനുളള സൗകര്യം തഹസിൽദാർ/വില്ലേജ് ഓഫീസർ ഏർപ്പെടുത്തേണ്ടതാണ്.