തൊടുപുഴ: മഴയിൽ വെള്ളക്കെട്ട് രൂക്ഷമായ മൂവാറ്റുപുഴ റോഡിലെ ഭീമ ജങ്ഷനിലെ ഓട നഗരസഭ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി. സ്ഥലത്തെ ഓടകളിൽ അടിഞ്ഞ കൂടിയിരുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്ക് വേസ്റ്റുകളാണ് നീക്കിയത്. ചൊവ്വാഴ്ച പെയ്ത മഴയിൽ ഇവിടെ വെള്ളം കെട്ട് രൂപപ്പെടുകയും നിരവധി വാഹനങ്ങൾക്ക് അടക്കം നാശം സംഭവവിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്നലെ നഗരസഭ ചെയർമാൻ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.