ജില്ലയിൽ ഹരിത ഓഡിറ്റിംഗ് നടത്തുന്നതിന് താലൂക്ക് തലത്തിൽ അഞ്ച് ജില്ലാ തലസമിതികൾ രൂപീകരിച്ചു.ഓരോ താലൂക്കുകളിലുമുള്ള ജില്ലാ,താലൂക്ക് തല ഓഫീസുകളുടെ ഹരിതചട്ട പാലനമായിരിക്കും ഈ സമിതികൾ ഈ വിലയിരുത്തുകയെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു. ഹരികേരളം റിസോഴ്സ് പേഴ്സൺമാർ കൺവീനറായുള്ള സമിതികളിൽ ശുചിത്വ മിഷന്റെയുൾപ്പടെ അഞ്ച് അംഗങ്ങളുണ്ടാകും. ഇവർ 11 മുതൽ 15വരെ തീയതികളിൽ വിവിധ ഓഫീസുകളിൽ പരിശോധന നടത്തും.ഗ്രാമബ്ലോക്ക് മുനിസിപ്പൽതലത്തിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ രൂപീകരിക്കുന്ന പരിശോധനാ സമിതികളായിരിക്കും അവിടെയുള്ള ഓഫീസുകൾക്ക് ഹരിത പരീക്ഷ നടത്തുക. ജില്ലയിലെ മുഴുവൻ ഓഫീസുകളിലും ഹരിത ഓഡിറ്റിംഗ് 20നകം പൂർത്തീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.