vacine

ഇടുക്കി: കൊവിഡ് വാക്സിൻ വിതരണത്തിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനുള്ള രണ്ടാമത്തെ ഡ്രൈ റൺ ജില്ലയിൽ മൂന്നിടങ്ങളിലായി നടത്തി. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി, തൊടുപുഴ ഹോളിഫാമിലി ആശുപത്രി, ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് ഇന്നലെ ഡ്രൈറൺ നടത്തിയത്. പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നത് ഒഴികെ വാക്സിനേഷന്റെ എല്ലാ നടപടികളും ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചു.

ഇടുക്കി മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ച പരിപാടിയിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ പ്രിയ, ആർസി എച്ച് ഓഫീസർ ഡോ സുരേഷ് വർഗീസ്, ആർഎം ഒ അരുൺ, മാസ് മീഡിയ ഓഫീസർ അനിൽ കുമാർ, മെഡിക്കൽ ഓഫീസർ ഡോ. സിബി ജോർജ്, പഞ്ചായത്താഗം നിമ്മി ജയൻ, തുടങ്ങിയവർ പങ്കെടുത്തു.

തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ .സ്വകാര്യ മേഖലയിലെ 25 ആരോഗ്യ പ്രവർത്തകരാണ് ഡ്രൈ റൺ പരിപാടിയിൽ പങ്കെടുത്തത്. മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ഇതര ജീവനക്കാർ എന്നിവരെയാണ് പരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്.

ഡെപ്യൂട്ടി ഡി.എം.ഒ., മെഡിക്കൽ ഓഫീസർ,തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്സ്മാർ, ഹെൽത്ത് ഇൻസ്‌പെപെക്ടർമാർ എന്നിവരുൾപ്പെടെ എട്ട് പേരായിരുന്നു പരീക്ഷണം നടത്താനെത്തിയ സംഘത്തിലുണ്ടായിരുന്നത്.

ഡെപ്യൂട്ടി ഡി.എം.ഒ.യും ജില്ലാ ആർസി എച്ച് ഓഫീസറുമായ ഡോ. സുരേഷ് വർഗീസിന്റെ നേതൃത്വത്തിൽ കുമാരമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജെ. ജയജീന, തൊടുപുഴ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ.എം., പി.എച്ച്.എൻ. വൽസ വി.എം., ജോമി ജോസ് എന്നിവരാണ് തൊടുപുഴയിലെ ഡ്രൈ റണ്ണിന് നേതൃത്വം നൽകിയത്. പരീക്ഷണത്തിനെത്തിയ ആരോഗ്യ വകുപ്പധികൃതർക്ക് സഹായവുമായി മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഡോ. അത്തീക് ഉമർ, ഡോ. ജിക്കു ചന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ സി. മേഴ്സി കുര്യൻ, നഴ്സിങ് സൂപ്രണ്ട് സി. മേരി ആലപ്പാട്ട് എന്നിവരും

ഉണ്ടായിരുന്നു.