തൊടുപുഴ: തൊടുപുഴ നഗരത്തിന്റെ സമഗ്രവികസനത്തിനുതകുന്ന നിർദ്ദേശങ്ങളുമായി തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ. ഇത് സംബന്ധിച്ച നിവേദനം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. സി. രാജു തരണിയിൽ കൈമാറി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനും വൈസ് ചെയർപേഴ്‌ൺ ജെസ്സി ജോണിയ്ക്കും വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപനും നൽകിയ സ്വീകരണയോഗത്തിലാണ് നിവേദനം കൈമാറിയത്.
മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി. രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ജില്ലാ വൈസ് പ്രസിഡന്റ് സുബൈർ എസ് മുഹമ്മദ്, മുൻ പ്രസിഡന്റുമാരായ നാവൂർകനി, ഷാഹുൽ ഹമീദ്, ജെയിൻ എം ജോസഫ് ട്രഷറർ .പി ജി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ ടോമി സെബാസ്റ്റ്യൻ, പി..അജീവ് യൂത്ത് വിംഗ് പ്രസിഡന്റ് താജു എം. ബി, , വനിതാ വിംഗ് പ്രസിഡന്റ് . ജോളി എന്നിവർ പ്രസംഗിച്ചു..വൈസ് പ്രസിഡന്റ് സാലി എസ് മുഹമ്മദ് സ്വാഗതവും, ജനറൽ സെക്രട്ടറി ശ്രീ.നാസർ സൈര നന്ദിയും പറഞ്ഞു.
പ്രധാന നിർദ്ദേശങ്ങൾ
1) തൊടുപുഴയിലെ വ്യാപാരികളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക
(2)നിശ്ചിത കാലയളവിൽ ഓടകൾ വൃത്തിയാക്കുക
(3)പഴയ മുനിസിപ്പൽ മൈതാനം തുറന്നു കൊടുക്കുക
(4)വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്തരീതിയിൽ ഗതാഗതപരിഷ്‌കാരം നടപ്പാക്കുക.
(5)മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് വികസിപ്പിക്കുക
(6)വ്യാപാരികൾക്ക് സർക്കാർ അനുവദിച്ച രണ്ട് മാസത്തെ വാടക ഇളവ് അനുവദിക്കുക
(7)പുഴയോര പാത നിർമ്മിക്കുക
(8)കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിക്കുന്നതിൽ മുൻകൈ എടുക്കുക
(9)വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഓട്ടോസ്റ്റാൻഡ് ക്രമീകരിക്കുക
(10)മത്സ്യപച്ചക്കറി മാർക്കറ്റ് ആധുനിക രീതിയിൽ പരിഷ്‌കരിക്കുക
(11)കാരിക്കോട് ജംഗ്ഷന്റെ വികസനത്തിനായി സൗജന്യമായി സ്ഥലംവിട്ടുകൊടുത്ത വ്യാപാരികൾക്ക് കെട്ടിടനമ്പർ കൊടുക്കാനുള്ള നടപടി സ്വീകരിക്കുക
..........തൊടുപുഴ മുൻസിപ്പാലിറ്റിയിൽ 'സുൽത്താൻ ബത്തേരി മോഡൽ' വികസനം നടപ്പാക്കും. എല്ലാ വിഭാഗം ജനങ്ങളെയും കണക്കിലെടുത്തുകൊണ്ടുള്ള വികസനമാണ് നടത്താൻ ഉദ്ദേശിക്കുന്നത്.
സനീഷ് ജോർജ്
മുൻസിപ്പൽ ചെയർമാൻ