ഇടുക്കി: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ജല വിഭവ - നദീ വികസന വകുപ്പിന്റെ മൂന്നാമത് ദേശീയ ജല പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജല സംരക്ഷണ-ജല മാനേജ്‌മെന്റ് മേഖലകളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സംസ്ഥാനം, ജില്ല , ഗ്രാമ പഞ്ചായത്ത് , നഗരസഭ, മീഡിയ, സ്‌കൂൾ, സന്നദ്ധ സംഘടന, വ്യവസായ സ്ഥാപനം, എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുക. രാജ്യത്തെ അഞ്ച് സോണുകളാക്കി ഓരോ സോണിലും വെവ്വേറെ പുരസ്‌കാരങ്ങൾ നൽകും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോറത്തിൽ ഫെബ്രുവരി 10 നകം അപേക്ഷിയ്ക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.mowr.gov.in,, www.cgwb.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ കേന്ദ്ര യുവജനകാര്യ-കായിക മന്ദ്രാലയത്തിനു കീഴിലുള്ള ഇടുക്കി ജില്ലാ നെഹ്‌റു യുവ കേന്ദ്ര ജില്ലാ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾ 9447865065, 04862222670 എന്നീ നമ്പറുകളിൽ ലഭിക്കുമെന്ന് ജില്ലാ യൂത്ത് ഓഫീസർ കെ ഹരിലാൽ അറിയിച്ചു.