ഇടുക്കി :ജില്ലയിലെ പ്രധാനപ്പെട്ട എഴ് മത്സ്യവിപണന കേന്ദ്രങ്ങളിൽ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തി. 15 സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി കാക്കനാട് ലാബിൽ അയച്ചു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കെ. പി രമേശിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജി. എസ് .സന്തോഷ് കുമാർ, ഷംസിയാ എം.എൻ, ആൻമേരി ജോൺസൺ, ഐശ്വര്യാ ആർ, ഭക്ഷ്യസുരക്ഷാ ജീവനക്കാരായ കെ. ടി. കണ്ണൻ, അലിയാർ എം.എം, ഉണ്ണികൃഷ്ണൻ, ജോമി മാത്യു, രതീഷ് പി.ജി തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.