തൊടുപുഴ: എസ്.എൻ.ഡി.പി.യോഗം തൊടുപുഴ യൂണിയനിലെ ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷക സംഘടനാ യൂണിയൻ ഭാരവാഹികൾ എന്നിവരുൾപ്പെട്ട ഒരു സംയുക്ത യോഗം ഞായറാഴ്ച രാവിലെ 11 ന് ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് യൂണിയൻ കൺവീനർ വി..ജയേഷ് അറിയിച്ചു.