bridge

ചെറുതോണി: പ്രളയകെടുതിയിൽ നാശനഷ്ടം സംഭവിച്ച ചെറുതോണിയിൽ പുതിയ പാലം നിർമ്മിക്കുന്നതിനു മുന്നോടിയായി പൂജനടത്തി. പാലം നിർമ്മിക്കുന്നതിനായി സ്ഥലം നിരപ്പാക്കുന്നത് ഒരാഴ്ചമുൻപ് ആരംഭിച്ചിരുന്നു. നിർമ്മാണത്തിനാവശ്യ മായ മുഴുവൻ മിഷനറികളും മറ്റു നിർമ്മാണ വസ്തുക്കളുമെത്തി. 17.55 കോടി രൂപക്ക് മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്. 2022 ഫെബ്രുവരിയാണ് നിർമ്മാണകാലാവധി. ഇന്നലെ രാവിലെ 10.15 നു നടന്ന പൂജക്ക് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തന്ത്രി ഉണ്ണികൃഷ്ണൻ ഇളയത് നേതൃത്വം നൽകി.