തൊടുപുഴ: തൊടുപുഴ നഗരസഭ ചെയർമാനുംവൈസ് ചെയർപേഴ്സനും എൽ. ഡി. എഫ് ജനപ്രതിനിധികൾക്കും സ്വീകരണവും നഗരസഭയിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയപ്പും നടത്തി. കെഎംസിഎസ് യു തൊടുപുഴ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്വീകരണ യോഗവും യാത്രയയപ്പ് പരിപാടിയും സംഘടിപ്പിച്ചത്. യോഗം സിപിഎം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴ നഗരസഭയിലെ ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിച്ച കെ എൻ മോഹനൻ,എൻ പി സുരേഷ് കുമാർ,ടി എൻ മധു,എൻ ഗോവിന്ദൻ തുടങ്ങിയവർക്ക് ചെയർമാൻ സനീഷ് ജോർജും, കൗൺസിലമാരും ചേർന്ന് ഉപഹാരം സമ്മാനിച്ചു.പുതിയതായി തിരഞ്ഞുക്കപ്പെ ജനപ്രതിനിധികൾക്ക് മമെന്റോ നൽകി സ്വീകരിച്ചു. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഷാരോൺ ഷാജുവിനും അൽഫിയാ നസീറിനും ചെയർമാൻ ഉപഹാരം നൽകി.
യൂണിറ്റ് പ്രസിഡന്റ് മനേഷ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജും വൈസ് ചെയർപേഴ്സൻ ജെസി ജോണിയും നന്ദി പറഞ്ഞു.
മുൻ നഗരസഭ അദ്ധ്യക്ഷരായ മിനി മധു, ജെസ്സി ആന്റണി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ , കൗൺസിലർ ആർ ഹരി

യൂണിയൻ ജില്ലാ പ്രസിഡന്റ് വി എസ് എം നസീർ,സംസ്ഥാന കമ്മിറ്റിയംഗം സി ബി ഹരികൃഷ്ണൻ,സംസ്ഥാന വനിതാ സബ് കമ്മിറ്റിയംഗം വി ഷിജില, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ബി ഓമനകുട്ടൻ തുടങ്ങിയവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി ബിനു കൃഷ്ണൻകുട്ടി സ്വാഗതവും എംഎം സുമേഷ് നന്ദിയും പറഞ്ഞു.