ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും ഭരണ സമിതികളിൽ പുതിയ നേതൃത്വം നിലവിൽ വന്നതോടെ ഇനി വികസനത്തിന് കാതോർക്കാം. പുതുമുഖങ്ങളാണ് ഇത്തവണ തദ്ദേശ സ്ഥാപനങ്ങളുടെ അമരത്ത്കൂടുതലായും എത്തിയത്. ഭരണ സമിതികളുടെ വികസന കാഴ്ചപ്പാടുകളും മുന്നണികളുടെ പ്രകടന പത്രികകളിലെ വാഗ്ദാനവും നടപ്പാക്കാനുള്ള പ്രവർത്തനമാകും ഇനിയുള്ള അഞ്ച് വർഷക്കാലം നടത്തുക.
മാലിന്യ മുക്ത പുറപ്പുഴ പഞ്ചായത്ത് യാഥാർത്ഥ്യമാക്കാൻ ആദ്യ പരിഗണന നൽകുമെന്ന് പ്രസിഡൻറ് തോമസ് പയറ്റ്നാൽ പറഞ്ഞു. മുൻ ഭരണസമിതിയുടെ വികസന പ്രവർത്തനം തുടരും. മുഴുവൻ കുടുംബങ്ങൾക്കും വാട്ടർ കണക്ഷൻ ലഭ്യമാക്കുമെന്ന് തോമസ് വ്യക്തമാക്കി.
എല്ലാ വാർഡുകളിലും കുടിവെള്ള പദ്ധതി നടപ്പാക്കാൻ പ്രഥമ പരിഗണന നൽകുമെന്ന് കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉഷാ വിജയൻ പറഞ്ഞു.
വണ്ണപ്പുറം ബ്ലോക്ക് ഡിവിഷനിൽ കുടിവെള്ള പദ്ധതികൾക്കും ഗ്രാമീണ റോഡുകളുടെ വികസനത്തിനും മുന്തിയ പരിഗണനനൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിനോ കുരുവിള പറഞ്ഞു.
. കോടിക്കുളം പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ശുചിത്വ പദ്ധതിക്ക് പ്രാധാന്യം നൽകുമെന്ന് പ്രസിഡൻറ് ടി.വി.സുരേഷ് ബാബു വ്യക്തമാക്കി .
ഉടുമ്പന്നൂർ പഞ്ചായത്തിൽ വീടും സ്ഥലവും ഇല്ലാത്തവർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നർമ്മിച്ച് നൽകുന്ന നടപടി വേഗത്തിലാക്കാൻ ആദ്യ പരിഗണനനൽ കുമെന്ന് പ്രഡിഡൻറ് എം.ലതിഷ് പറഞ്ഞു. പരമാവധി വീടുകളിൽ കുടിവെള്ള കണക്ഷൻനൽകാനും, .വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കുവാനുംനടപടിയെടുക്കുമെന്ന് അദേഹം പറഞ്ഞു.
ചെറുതോണി ബസ് സ്റ്റൻഡും ഷോപ്പിംഗ് കോംപ്ലക്സും വാഴത്തോപ്പ് ഗ്രൗണ്ടും പൂർത്തികരിക്കാനാണ് ആദ്യ പരിഗണന ൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷൻ അംഗം കെ.ജി.സത്യൻ പറഞ്ഞു.
വണ്ണപ്പുറത്ത് പി..എച്ച്.സി കുടുംബ രോഗ്യ കേന്ദ്രമായി ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് രാജീവ് ഭാസ്ക്കർ പറഞ്ഞു. ഫയർസ്റ്റഷൻ സ്ഥാപിക്കാനും, ലൈഫ് ഭവന പദ്ധതിക്ക് പ്രഥമ പരിഗണന നൽകുമെന്നും പ്രസിഡൻറ് അറിയിച്ചു .
കിടപ്പ് രോഗികളുടെ പാലീറ്റിവ് പരിചരണം യുവജനങ്ങൾക്ക് പൊതുകളിസ്ഥലം, ഞണ്ടുറുക്കിവെള്ളച്ചാട്ടം ടൂറിസ്റ്റ് കേന്ദ്രമാക്കൽ ,ലൈഫ് പദ്ധതികളുടെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് മുൻഗണന നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് പൂമാല ബ്ലോക്ക് ഡിവിഷൻ അംഗം കെ.എസ് ജോൺ പറഞ്ഞു.
തൊമ്മൻകുത്ത് മേഖലയിൽ ടൂറിസം വികസനത്തിനും, കമ്മ്യുണിറ്റി ഹാൾ നിർമ്മാണത്തിനും മുൻഗണന നൽകുമെന്ന് കാളിയാർ ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷൈനിസന്തോഷ് വ്യക്തമാക്കി.