temple
കിളിയാർ കണ്ടം ശ്രീധർമ്മശാസ്താ ക്ഷേത്രം

ചെറുതോണി: കിളിയാർകണ്ടം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം ക്ഷേത്രം തന്ത്രി കുമാരൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി അരുൺ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഇന്നു മുതൽ ആരംഭിക്കും. രാവിലെ അഞ്ചിന് പള്ളിയുണർത്തലോടെ ഉത്സവ പരിപാടികൾക്ക് തുടക്കമാകും. വൈകിട്ട് 6.45 നും 7.30നും മദ്ധ്യേ തൃക്കൊടിയേറ്റ് നടക്കും. ഉത്സവത്തോടനുബന്ധിച്ച് നിർമ്മാല്യ ദർശനം, ഗണപതിഹോമം, ഉഷപൂജ, പള്ളിവേട്ട, ദീപാരാധന, വിളക്ക് എഴുന്നള്ളിപ്പ്, ശ്രീ ഭൂതബലി ഉൾപ്പെടെയുള്ള പൂജകൾ നടക്കും. വൈദിക ശ്രേഷ്ഠന്മാരായ സുരേഷ് ശാന്തി, വി.ബി. സോജു ശാന്തി, ബിനീഷ് ശാന്തി, അജിത് ശാന്തി, ശ്രീഹരി ശാന്തി, പ്രശാന്ത് ശാന്തി എന്നിവർ ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്സവച്ചടങ്ങുകൾ നടത്തുന്നത്. എല്ലാ ഭക്തജനങ്ങളും ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും മാർഗനിർദ്ദേശങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് ക്ഷേത്രദർശനം നടത്തണമെന്ന് ഉത്സവ കമ്മിറ്റി രക്ഷാധികാരിയും എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറിയുമായ സുരേഷ് കോട്ടയ്ക്കകത്ത്,​
യൂണിയൻ കൗൺസിലർ കെ.എസ്. ജിസ്,​ ശാഖാ പ്രസിഡന്റ് കെ.കെ. സന്തോഷ്,​ സെക്രട്ടറി സജികുമാർ വി.കെ എന്നിവർ അറിയിച്ചു.