ചെറുതോണി: നികുതിദായകരല്ലാത്ത കർഷകരടക്കമുള്ള 60 വയസ് കഴിഞ്ഞവർക്കെല്ലാം കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ചേർന്ന് പതിനായിരം രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് കേരളാകോൺഗ്രസ് ജോസഫ് വിഭാഗം ആരംഭിച്ച സമരങ്ങൾ പുനരാരംഭിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോയി അബ്രാഹം പറഞ്ഞു. ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ജനവിരുദ്ധ നയങ്ങൾക്കെതിരായി പാർട്ടി നേതൃത്വത്തിൽ സമരങ്ങളും ലോംഗ് മാർച്ചും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, സംസ്ഥാന ഉന്നതാധികാര സമിതിയംഗങ്ങളായ മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, അഡ്വ. തോമസ് പെരുമന, നേതാക്കളായ വർഗീസ് വെട്ടിയാങ്കൽ, ഫിലിപ്പ് ജി. മലയാറ്റ്, സിനു വാലുമ്മേൽ, വിൻസന്റ് വള്ളാടി, ബെന്നി പുതുപ്പാടി, അഡ്വ. എബിതോമസ്, ഷൈനി സജി, ഷൈനി റെജി, വർഗീസ് സക്കറിയ,ടോമി തൈലംമനാൽ, ലിന്റാമോൾ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.