തൊടുപുഴ: കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കിയ കോർപ്പറേറ്റ് അനുകൂല ജനവിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിലും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലും നടത്തിയ പ്രകടനങ്ങൾ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി. രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്‌കരൻ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്. ജാഫർഖാൻ, ഏരിയാ സെക്രട്ടറി സജിമോൻ ടി. മാത്യു, ഏരിയ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, ഏരിയ സെക്രട്ടറി പി. പുഷ്പരാജ്,​ ജില്ലാ കമ്മിറ്റിയംഗം പി.കെ. അബിൻ എന്നിവർ സംസാരിച്ചു. ഇടുക്കിയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ജി ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഡി. ഷാജു, ഏരിയാ പ്രസിഡന്റ് ആൽവിൻ തോമസ് എന്നിവർ സംസാരിച്ചു. കുമളിയിൽ ജില്ലാ സെക്രട്ടറിയേറ്റഗം എം.ആർ. രജനി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ആർ. ബിനുകുട്ടൻ, ഏരിയാ ട്രഷറർ എസ്. മഹേഷ് എന്നിവർ സംസാരിച്ചു.