തൊടുപുഴ : കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ജാതി തൈകളുടെ ബുക്കിംഗ് കാഡ്‌സ് വില്ലേജ് സ്‌ക്വയർ സീഡ് ബാങ്കിൽ ആരംഭിച്ചു. ഓരോ ഇനത്തിലും പരമാവധി 20തൈകളാണ് ഒരു കർഷകന് നൽകുന്നത്. മേടമാസത്തിലെ പത്താമുദയത്തോടനുബന്ധിച്ചു തൈകൾ വിതരണം ചെയ്യും. ഇതോടൊപ്പം ഓൾ സീസൺ പ്ലാവിന്റെയും ഹൈ ബ്രീഡ് ചെമ്പടക്കിന്റെയും ബുക്കിങ് സ്വീകരിക്കുന്നതാണെന്ന് ഡയറക്ടർ കെ.എം മത്തച്ചൻ അറിയിച്ചു. ബുക്കിംഗ് സ്വീകരിക്കുന്ന അവസാന തിയതി 30​-01-2021. ഫോൺ: 9539674233.