തൊടുപുഴ: നഗരസഭയിലെയും സമീപ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കും വിജയിച്ച മെമ്പർമാർക്കുള്ള സൗജന്യ പ്രസംഗ പരിശീലന കളരി ജെ.സി.ഐ തൊടുപുഴയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കും. രാവിലെ 10ന് ആദംസ്റ്റാറിലെ ജെ.സി.ഐ ഭവനിൽ നടക്കുന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ മുഖ്യാതിഥിയായിരിക്കും. ജെ.സി.ഐ നാഷ്ണൽ ട്രെയിനർ ഡോ. ഹരീഷ്‌കുമാർ ക്ലാസെടുക്കുമെന്ന് ജെ.സി.ഐ തൊടുപുഴ പ്രസിഡന്റ് ഫെബിൻലി ജയിംസ് അറിയിച്ചു. ഫോൺ: 9961619879.