തൊടുപുഴ : തൊടുപുഴ ടൗണിലെ പുതിയതായി റീ ടാറിങ്ങ് നടത്തിയ ഇടങ്ങളിൽ സീബ്രാലൈൻ വീണ്ടും വരയ്ക്കാത്തത് അപകടകാരണമാകുന്നു. ഇതാടെ യാത്രക്കാർക്ക് പേടികൂടാതെ റോഡ് ക്രോസ് ചെയ്യാൻ സാധിക്കുന്നില്ല. ജീവൻ പണയം വച്ച് റോഡ് ക്രോസ്സ് ചെയ്യുന്ന വഴി യാത്രക്കാരെ പല വാഹനങ്ങളും ഇടിക്കുന്നത് പതിവാണ്. നിരവധി പേർ അടുത്ത കാലത്തായി അപകടത്തിൽനിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന സീബ്രാ ലൈനുകൾ വീണ്ടും അടിയന്തരമായി വരയ്ക്കണമെന്ന് കേരളാ പ്രന്റേഴ്‌സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി ജോസ് മീഡിയ, ട്രഷറർ മനിൽ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ബിജു കോട്ടയിൽ എന്നിവർ പ്രസംഗിച്ചു. ഇതുസംബന്ധിച്ച് പൊതു മരാമത്ത് വകുപ്പിന് നിവേദനം നൽകി