മുട്ടം: അറക്കുളം പഞ്ചായത്ത്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കെ.എസിന് ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും സ്വീകരണവും നൽകി. ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ. ശിവ പ്രകാശ് ഉദ്ഘാടനം ചെയ്തു. സി.എസ്. ശശീന്ദ്രൻ, തിലകം സത്യനേശൻ, ശ്രീജിത്ത്. എസ്, രജിമോൻ, ബിനു കെ.ജെ, സുനിൽ സി.എം, രേഷ്മ രജിമോൻ, അശ്വതി. എസ്, ശാന്താ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.