രാമക്കൽമേട്: മതേതരത്വത്തിന്റെ കേന്ദ്രമായ ശാന്തിഗിരിയുടെ ബ്രാഞ്ചാശ്രമം ഇന്ന് രാമക്കൽമേട്ടിൽ നാടിന് സമർപ്പിക്കും. ജില്ലയിലെ മൂന്നാമത്തെ ഉപാശ്രമമാണ് ഇവിടെ സ്ഥാപിക്കുന്നത്. ഇന്ന് രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയാണ് പ്രഖ്യാപന കർമ്മം നടത്തുക. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷനാകും. രാവിലെ ഒമ്പതിന് പ്രത്യേക ആരാധനക്കും പ്രാർത്ഥനയ്ക്കും ശേഷം സന്യാസിമാർ ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്യും. തുടർന്ന് തിരിതെളിക്കൽ കർമ്മം നടക്കും. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സ്വാമി വന്ദനരൂപൻ, സ്വാമി ജനപുഷ്പൻ, എ.കെ. തങ്കപ്പൻ, ഡോ. ജി.ആർ. കിരൺ, എ. ജയപ്രകാശ്, സബീർ തിരുമല, സി.എൻ. രാജൻ, കെ.എ. ശരവണൻ, ആർ. സതീശൻ, ബിനു കുമാർ സി.ആർ എന്നിവർ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാകും ചടങ്ങുകൾ നടക്കുകയെന്ന് തൂക്കുപാലം ഏരിയാ ഡെപ്യൂട്ടി മാനേജർ അഖിൽ ജെ.എൽ അറിയിച്ചു. ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയുടെ ജന്മഗൃഹമാണ് രാമക്കൽമേട്ടിലെ ഉപാശ്രമമായി മാറുന്നത്.