ഊന്നുകൽ: ചരിത്ര ഗ്രന്ഥകാരനും പൊതുപ്രവർത്തകനും ഊന്നുകൽ ടൗണിലെ വ്യാപാരിയുമായ കവളങ്ങാട് ഒടുവേലിൽ (കൊച്ചുപറമ്പിൽ) ജോർജ് മാത്യു (76) നിര്യാതനായി. ചരിത്ര വീക്ഷണവും ആരക്കുഴയും, ചരിത്ര വീക്ഷണവും ഇടുക്കി ജില്ലയും, ലോകചരിത്രങ്ങളും വെമ്പിലിനാടും, മലങ്കര മാർത്തോമാ ക്രിസ്ത്യാനികളും തിരുവിതാംകൂറും എന്നിവയാണ് പ്രധാന കൃതികൾ.
ഭാര്യ: മേരി കലയന്താനി തൊഴാലപുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: ഷാന്റി, സൈബു, റിൻസി, റാണി, സിജോ, സിൽവി. മരുമക്കൾ: ജിൻസി (പന്തീരായികണ്ടത്തിൽ), ജോസ് (കൂവള്ളൂർ), ബേബി (പൂവൻതടത്തിൽ), പരേതനായ സജി (പൂഞ്ചിറക്കുഴിയിൽ), ബിജു (തുടിയംപ്ലാക്കൽ). സംസ്‌കാരം നടത്തി.