ചെറുതോണി: കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന തുടർ സത്യാഗ്രഹം 18 ദിവസം പിന്നിട്ടു. ഡൽഹിയിൽ കർഷകർനടത്തുന്ന സമരം ലക്ഷ്യം കാണും വരെ സത്യഗ്രഹ സമരം തുടരുമെന്ന് കിസാൻസഭ ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ പറഞ്ഞു. സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകസംഘം അടിമാലി ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ.ബി. വരദരാജൻ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ അനിൽ കൂവപ്ലാക്കൽ, സി.എം. അസീസ്, കെ.ജി. ബാബു, സി.കെ. ശേഖർ, വി.കെ. ശ്രീനിവാസൻ, ടി.ആർ. ഹരിദാസ്, സിബി റോയി, ബൈജു തൂങ്ങാല, ടോമി പീടികയിൽ എന്നിവർ പ്രസംഗിച്ചു.