ചെറുതോണി: ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടു ക്കുന്നതിനായി ജില്ലയിൽ നിന്ന് പുറപ്പെടുന്ന 15 പേർക്ക് ഇന്ന് വൈകിട്ട് നാലിന് ചെറുതോണിയിൽ യാത്രയയപ്പ് നൽകും. റോഡ് മാർഗമാണ് ഇവർ ഡൽഹിക്ക് പോകുന്നത്. ഇടുക്കിയിൽ നിന്ന് പുറപ്പെടുന്നവർ കണ്ണൂർ എത്തിച്ചേർന്ന ശേഷം സംസ്ഥാനത്തു നിന്നുള്ള 1000 പേരും ഒരുമിച്ചു കെ.എസ്.ആർ.ടി.സി ബസിലാണ് ഡൽഹിലേക്ക് പോകുന്നത്. ഇടുക്കിയിൽ നിന്ന് പങ്കെടുക്കുന്നവർക്കുള്ള യാത്ര ചെലവ് കർഷക സ്വാശ്രയ സംഗങ്ങളാണ് നൽകുന്നത്. ഓരോ കർഷക ഗ്രൂപ്പുകളും 1000 രൂപാ വീതം സംഭാവന നൽകിയാണ് സമര ഭടന്മാരെ അയക്കുന്നത്. യാത്രയയ്യപ്പ് സമ്മേളനത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.