തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിൽ നിന്ന് വിജയിച്ച മെമ്പർമാർക്ക് എസ്.എൻ.ഡി.പി യോഗം കരിങ്കുന്നം ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാ ആഫീസിൽ സ്വീകരണം നൽകി. അജിമോൻ കാനത്തിൽ, സെലിൻ മഠത്തുംകാട്ടിൽ എന്നിവർക്കാണ് സ്വീകരണം നൽകിയത്. യൂണിയൻ കൺവീനർ ജയേഷ്, ശാഖാ ഭരണ സമിതി പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.