കുമളി: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണവും വസ്തുവും കൈക്കലാക്കി മുങ്ങിയ പ്രതിയെ ചെന്നൈയിൽ നിന്ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കുമളിയിലെ റിസോർട്ട് ജീവനക്കാരനായിരുന്ന കാഞ്ഞിരപ്പള്ളി തമ്പലക്കാട് മംഗലത്ത് വടക്കേതിൽ രാജീവാണ് (35) അറസ്റ്റിലായത്. കുമളി സ്വദേശിനിയായ യുവതിയുമായി 2015 മുതൽ ഇയാൾ പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. ഇവരെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 27 ലക്ഷം രൂപയും 11 സെന്റ് വസ്തുവും ഇയാൾ കൈക്കലാക്കിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയോടും വീട്ടുകാരോടും പറയാതെ ചെന്നൈയിലെത്തി കഴിയുന്നതിനിടെയാണ് കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണി, എസ്.ഐ പ്രശാന്ത് വി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പീഡനം, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉൾപ്പടെ വിവിധ വകുപ്പുകളിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.