മാങ്കുളം. മങ്കുളം മേഖലയിൽ കൊവിഡ് രോഗികൾ പെരുകുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് സർവ്വകക്ഷി യോഗത്തിൽ ധാരണയായി . ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ മാത്രമേ തുറന്ന് പ്രവർത്തിക്കുകയുള്ളു, എല്ലാവരും സാമൂഹിക അകലം നിർബന്ധമായി പാലിക്കുകയും സാനിറ്റേഷൻ നിർബന്ധമായും നടപ്പിലാക്കണം . ഇവിടെ നിന്നും പുറത്തേയ്ക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും യോഗത്തിൽ ധാരണയായി . പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിനീതാ സജ്ജീവൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തകർ , പൊതുപ്രവർത്തകർ. വിവിധ രാഷ്ടീയകക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.