cheruthoni
ചലോ ഡൽഹി സമര ഭാടന്മാർക്ക് ചെറുതോണിയിൽ യാത്രയയപ്പ്സമ്മേളനം റോഷി അഗസ്റ്റിൻ എം .എൽ .എ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: ചലോ ഡൽഹി സമര ഭടന്മാർക്ക് ചെറുതോണിയിൽ യാത്രയയപ്പു നൽകി. ഐതിഹാസികമായ ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കുന്നതിനായി ഇടുക്കിയിൽ നിന്ന് പുറപ്പെടുന്നവർക്കാണ് ചെറുതോണിയിൽ സ്വീകരണവും യാത്രയയപ്പും നൽകിയത്. സമ്മേളനം റോഷി അഗസ്റ്റിൻ എം .എൽ .എ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡന്റ് സി .വി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കർഷസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റിഅംഗം റോമിയോ സെബാസ്റ്റ്യൻ നേതാക്കളായ സിനോജ് വള്ളാടി, എം ജെ മാത്യു, പി.ബി .സബീഷ് തുടങ്ങിയവർ സംസാരിച്ചു. ഇടുക്കി മേഖലയിലെ കർഷക ഗ്രൂപ്പുകൾ ഓരോ സംഘ ത്തിൽ നിന്നും 1000 രൂപാ വച്ച് നൽകിയാണ് 15 അംഗ സമര സംഘത്തെ ഡൽഹിയിലേക് അയക്കുന്നത്. ഇവിടെ നിന്നും പുറപ്പെടുന്ന സംഘം കണ്ണൂർ എത്തിയ ശേഷം അവിടെ നിന്നും റോഡ്മാർഗമാണ് ഡൽഹിയിലേക്ക് പുറപ്പെടുന്നത്.