തൊടുപുഴ: കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ ഇടവക തിരുനാൾ ഇന്ന് മുതൽ 17 വരെ ആഘോഷിക്കും. ഇന്ന് രാവിലെ 6.30നു കൊടിയേറ്റ്. തുടർന്ന് ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന. എട്ടിന് നൊവേന. 12 മുതൽ 15 വരെ ദിവസവും രാവിലെ 6.30ന് വിശുദ്ധ കുർബാന, 7.30നു നൊവേന. 16നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, എട്ടിന് നൊവേന, അമ്പെഴുന്നള്ളിക്കൽ. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന ഫാ. പോൾ കാരക്കൊമ്പിൽ, ലദീഞ്ഞ്. 17നു രാവിലെ 5.45നും 7.15നും 9.45നും വിശുദ്ധ കുർബാന. വൈകുന്നേരം 4.30നു തിരുനാൾ കുർബാന ഫാ. കുര്യാക്കോസ് കച്ചിറമറ്റം, പ്രസംഗം ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. മാത്യു തേക്കുംകാട്ടിൽ അറിയിച്ചു.