തൊടുപുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ജില്ലാ പുസ്തകോൽസവം 16 മുതൽ 18 വരെ തൊടുപുഴ ഇ.എ.പി ഹാളിൽ നടക്കും. സംസ്ഥാനത്തെ 45 പുസ്തക പ്രസാധകർ പങ്കെടുക്കും. 16ന് രാവിലെ 10ന് മന്ത്രി എം.എം. മണി മേള ഉദ്ഘാടനംചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന മേളയോടനുബന്ധിച്ച് പുസ്തക പ്രകാശനവും അനുസ്മരണവും നടക്കും. മേളയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ. തിലകൻ അദ്ധ്യക്ഷത വഹിച്ചു. ആർ.തിലകൻ (രക്ഷാധികാരി), കെ.എം.ബാബു( പ്രസിഡന്റ്), ഇ.ജി.സത്യൻ( കൺവീനർ), പി.കെ.സുകുമാരൻ (ജോയിന്റ് കൺവീനർ )എന്നിവരുൾപ്പെടെ 37 അംഗ സ്വാഗത സംഘം രൂപീകരിച്ചു.