കുളമാവ് ∙ അണക്കെട്ടിന് മുകളിലൂടെ കാൽനടയാത്രസുരക്ഷജീവനക്കാർതടഞ്ഞു . കൊവിഡ് കാലം മുതൽ ഡാമിനു മുകളിൽ സഞ്ചാരികളെ കയറ്റരുതെന്നു നിർദേശം ലഭിച്ചതായി ഇവിടെ സുരക്ഷ ചുമതലയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഡാമിനു മുകളിൽ ആളുകൾ കയറുന്നത് തങ്ങൾ തടഞ്ഞിട്ടില്ലെന്നും കെഎസ്ഇബി ഡാം വിഭാഗം അറിയിച്ചത്. ‍ഡാമിന്റെ ഫോട്ടോ എടുക്കുന്നതിൽ മാത്രമാണ് നിയന്ത്രണമുള്ളത്. ലോക്കൽ പൊലീസിനും നിയന്ത്രണം സംബന്ധിച്ച് അറിവില്ല . ഡാമിന് മുകളിലൂടെ നടന്ന് കാഴ്ച്ച കാണാനുള്ള സൗകര്യം നിക്ഷേധിക്കുന്നത് കുളമാവ് കേന്ദ്രികരിച്ചുള്ള വിനോദ സഞ്ചാര വികസനത്തിന്‌ തുരങ്കം വയ്ക്കാനുള്ള നടപടിയാണിതെന്ന് ആക്ഷേപമുണ്ട്.