അരിക്കുഴ:ഉദയ വൈ എം എ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ 'കുട്ടികളും നാടകവും പഠനകളരി 'സംഘടിപ്പിച്ചു. മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.രോഷ്‌നി ബാബുരാജ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത നാടക പ്രവർത്തകൻ രവി തൊടുപുഴ ക്ലാസ്സ് നയിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം .കെ, കവി സുകുമാർ അരിക്കുഴ, കെ .ആർ സോമരാജൻ, ബാലവേദി പ്രസിഡന്റ് ഹരിശങ്കർ എ. ബി. എന്നിവർ സംസാരിച്ചു.
ക്യാപ്ഷൻ:അരിക്കുഴ ഉദയ വൈ എം എ ലൈബ്രറി ബാലവേദി പഠനകളരിയുടെ ഉദ്ഘാടനം മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. രോഷ്‌നി ബാബുരാജ് നിർവഹിക്കുന്നു.