pattayam
ഐക്യമല അരയ മഹാസഭയുടെ നേതൃത്വത്തിൽ പട്ടയവകാശ പട്ടിണി സമരത്തിൽ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തുന്നു

ഇടുക്കി: കൈവശ ഭൂമിക്ക് പട്ടയം നൽകുക സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ ഉടൻ നടപ്പിലാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ഐക്യമല അരയ മഹാസഭയുടെ നേതൃത്വത്തിൽ പട്ടയാവകാശ പട്ടിണി സമരം നടത്തി. കരിപ്പലങ്ങാട് ശാഖാ പ്രസിഡന്റ് പി. എസ്. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐക്യ മല അരയ മഹാസഭ ജില്ലാ സെക്രട്ടറി സജി എം.കെ ഉദ്ഘാടനം ചെയ്തു .സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി.അനിജാ മോൾ സ്വാഗതം പറഞ്ഞു. . ജില്ലാ സ്‌പേട്ട്‌സ് കൗൺസിൽ അംഗം കെ. എൽ ജോസഫ് , അറ കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ തു ളസിധരൻ ,സുശീല ഗോപി, പഞ്ചായത്തംഗം പി.കെ ഉണ്ണികൃഷണൻ, ഐശ്വര്യ മോഹൻ ,അജയസിജി, ഇ. കെ. ദിവാകരൻ, തിലോത്തമ്മ രാജപ്പൻ എന്നിവർ പ്രസംഗിച്ചു. സിജി കെ. ജി. നന്ദിപറഞ്ഞു.