തൊടുപുഴ: യാക്കോബായ സഭയിലെ ദേവാലയങ്ങൾ അനധികൃതമായി കൈയേറുന്നത് അവസാനിപ്പിക്കാൻ നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് പൗരസ്ത്യ സുവിശേഷ സമാജം തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ ദീപം തെളിയിക്കൽ നടത്തി.