നെയ്യശേരി:കോതമംഗലം രൂപതവൈദികൻ ഫാ.ജോൺ തോട്ടത്തിമാലിൽ (63)നിര്യാതനായി.സംസ്‌കാരം ഇന്ന് പത്തിന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം രണ്ടുവരെ നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും.തുടർന്ന് കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ കാർമികത്വത്തിൽ മൃതദേഹം സംസ്‌കരിക്കും.നെയ്യശേരി തോട്ടത്തിമാലിൽ പരേതനായ ഉലഹന്നൻ ആന്റണി-മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. നെടുങ്കണ്ടം കരുണ ആശുപത്രി ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.സഹോദരങ്ങൾ:സിസ്റ്റർ റീന എഫ്‌സിസി(തൊമ്മൻകുത്ത്),സിസ്റ്റർ ലീന എഫ്‌സിസി(വിജയവാഡ പ്രൊവിൻസ്),സിസ്റ്റർ സിനോബി എഫ്‌സിസി(സുപ്പീരിയർ നെഗോഷ്യേറ്റ് ഹൗസ് കോഴിപ്പിള്ളി),സിസ്റ്റർ എൽസി എഫ്‌സിസി(തൊടുപുഴ),കുസുമം തോമസ് തോട്ടത്തിൽ (മൂവാറ്റുപുഴ),ഫാ.ഡോ.മാത്യു തോട്ടത്തിമാലിൽ(വികാരി സെന്റ് സെബാസ്റ്റിയൻസ് പളളി ഉടുമ്പന്നൂർ),റെജി ജോൺ ആലപ്പാട്ട് ചിലവ്(റിട്ട.ടീച്ചർ കദളിക്കാട്),ആനിമോൾ സെബാസ്റ്റിയൻ വെള്ളിലക്കാട്ട് മൂവാറ്റുപുഴ(ടീച്ചർ സെന്റ് ജോസഫ്‌സ് എച്ച്എസ് എസ്,പൈങ്ങോട്ടൂർ),ജോമോൻ ആന്റണി(നെയ്യശേരി).