തൊടുപുഴ : വൃദ്ധനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. നാഗപ്പുഴ ആഞ്ഞിലിവിള പുത്തൻപുരയിൽ വിശ്വംഭരനെയാണ് (74) കുമാരമംഗലം ത്രിവേണി ജംക്ഷനു സമീപം വഴിയരികിൽ ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് രാത്രി ഇറങ്ങി പോയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഇന്ന് കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും