മറയൂർ: കാന്തല്ലൂർ ,മറയൂർ, മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചെങ്കിലും പാർക്കിംഗ് സൗകര്യമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മറയൂർ- കാന്തല്ലൂർ റോഡിൽ പയസ് നഗറിലെ വനംവകുപ്പിന്റെ ആനക്കോട്ട പാർക്കിൽ വാഹനങ്ങൾ നിറുത്താൻ സൗകര്യമില്ലാതെ റോഡരികിലാണ് വിനോദസഞ്ചാരികൾ വാഹനങ്ങൾ നിറുത്തിയിടുന്നത്. തദ്ദേശീയർക്കും കാന്തല്ലൂർ മേഖലയിലേക്ക് പോകുന്ന മറ്റു വിനോദസഞ്ചാരികൾക്കും ഇത് തടസം സൃഷ്ടിക്കുന്നുണ്ട്.