തൊടുപുഴ: സെന്റ് മേരീസ് ആശുപത്രിയിൽ ഓങ്കോളജി വിഭാഗം എല്ലാ ബുധനാഴ്ചയും വൈകിട്ട് നാല് മുതൽ ആറ് വരെ പ്രവർത്തിക്കും. രാജഗിരി ആശുപത്രിയിലെ ഓങ്കോളജിസ്റ്റുമാരായ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം എം.ഡി ഡി.എം ഡി.എൻ.ബി ഇ.സി.എം.ഒ, ഡോ. വിഷ്ണു എച്ച് എം.ഡി ഡി.എം (മെഡിക്കൽ ഓങ്കോളജി) എന്നിവരാണ് ഈ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്. ഡേകെയർ കീമോതെറാപ്പി വിഭാഗം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നെഫ്രോളജി വിഭാഗം, ഡയാലിസിസ് യൂണിറ്റ്, പാമ്പുകടി ചികിത്സ യൂണിറ്റ്, പോയ്‌സനിങ് ചികിത്സ യൂണിറ്റ് എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. ഡോ. സോനു മാനുവൽ എം.ഡി ഡി.എം (നെഫ്രോ) ഈ വിഭാഗത്തിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8075868026, 04862250350.