തൊടുപുഴ : കേരള ഹോർട്ടി കോർപ്പ്, ബ്ലോക്ക് തല തേനീച്ച കർഷക ക്ലസ്റ്റർ, ഗ്രാമവികാസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ 3 ദിവസത്തെ സമഗ്ര തേനീച്ച വളർത്തൽ പരിശീലനം ഇന്നാരംഭിക്കും.
തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് അദ്ധ്യക്ഷത വഹിക്കും. മുൻസിപ്പൽ കൗൺസിലർ, ജോസ് മഠത്തിൽ ആമുഖ പ്രഭാഷണം നടത്തും. മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, പ്രിൻസിപ്പൽ കൃഷി ഓഫീസർ, വി.ടി. സുലോചന,തൊടുപുഴ കൃഷിഭവൻഎ.എഫ്.ഒ. ജോഷ്വാ , വി.ജെ. ജോർജ്ജ്, വലിയപരയ്ക്കാട്ട് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കൃഷി), സിബി പുരയിടം എന്നിവർ സംസാരിക്കും. രജിസ്റ്റർ ചെയ്ത 40 കർഷകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. തേനീച്ച കോളനികളും അനുബന്ധ ഉപകരണങ്ങളും സബ്‌സിഡി നിരക്കിൽ ഹോർട്ടി കോർപ്പിൽ നിന്നും ലഭിക്കുന്നതാണ്. ബി. സുനിൽ, റീജിയൺ മാനേജർ, പി സേതുകുമാർ, ബെന്നി ഡാനിയേൽ എന്നിവർ ക്ലാസ്സുകൾ നയിക്കും.