തൊടുപുഴ: പറഞ്ഞു. ജില്ലയിൽ നിന്ന് സ്ഥലംമാറിപ്പോകുന്ന ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരുടെ യാത്രയയപ്പ് സമ്മേളനം ലൈവ് സ്റ്റോക്ക് വർക്കേഴ്‌സ് കോ-ഓർഡിനേഷൻ ജില്ലാ സെക്രട്ടറി എ. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എം.കെ. റഷീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. സാജൻ, ജില്ലാ ട്രഷർ ഷൈൻ സെബാസ്റ്റ്യൻ, എം.കെ. പ്രകാശ്, സി.എസ്. ബിയ എന്നിവർ സംസാരിച്ചു.