saji

നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്സ് നടത്തി. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, ബോർഡ്‌മെമ്പർ കെ.എൻ.തങ്കപ്പൻ, കൗൺസിലർ ജയൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇൻചാർജ്ജ് അനില സുധർശനൻ, സെക്രട്ടറി വിമല, ട്രഷറർ സന്ധ്യ ,യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അജീഷ് തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ക്ലാസിൽ ഒന്നാം ദിവസം ബിജു പുളിക്കലേടത്ത്, ലനിൻ പുളിക്കൽ എന്നിവരും രണ്ടാം ദിവസം പായിപ്ര ദമനൻ, കെ.എൻ.തങ്കപ്പൻ, ശരത്ത് ടി.ആർ എന്നിവരും ക്ലാസുകൾ നയിച്ചു