തൊടുപുഴ: ജെ.സി.ഐ. തൊടുപുഴയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരെഞ്ഞടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സൗജന്യ പ്രസംഗ പരിശീലന പരിപാടി നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ, തൊടുപുഴ ചാപ്റ്റർ പ്രസിഡന്റ് ഫെബിൻലി ജയിംസ്, മുൻ പ്രസിഡന്റ് സ്റ്റീഫൻ പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ട്രെയിനൻ ഡോ. ഹരീഷ്‌കുമാർ ക്ലാസ് എടുത്തു.