ചെറുതോണി: യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റായി ഷിജോ തടത്തിലിനെയും ജനറൽ സെക്രട്ടറിയായി ജോമോൻ പൊടിപാറയെയും തെരഞ്ഞെടുത്തു . തിരഞ്ഞെടുപ്പ് യോഗത്തിന് റോഷി അഗസ്റ്റിൻ എംഎൽഎ, പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക എന്നിവർ നേതൃത്വം നൽകി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ,കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് , ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പുതിയ ഭാരവാഹികൾ ടെസ്സിൻ കളപ്പുര ,അഡ്വ ജോബിൻ ജോളി , നൗഷാദ് മുക്കിൽ, പ്രിൻസ് ജോസഫ് (വൈസ് പ്രസിഡന്റ്മാർ) ജോമി കുന്നപ്പിള്ളി, ഡെൻസിൽ വെട്ടിക്കുഴിച്ചാലിൽ,സാജൻ കൊച്ചുപറമ്പിൽ , വിപിൻ അഗസ്റ്റിൻ, ബിബിൻ ശൗര്യാംകുഴി, ജോജി പാറക്കുന്നേൽ (സെക്രട്ടറിമാർ ) എബി പുത്തൂർ (ട്രഷറർ). നിയോജകമണ്ഡലം പ്രസിഡന്റ്മാരായി ജോമറ്റ് ഇളംതുരുത്തിയിൽ (ഇടുക്കി), റോയിസൺ കുഴിഞ്ഞാലിൽ ( തൊടുപുഴ) , ബ്രീസ് ജോയി മുല്ലൂർ (ഉടുമ്പൻചോല), റിനു മാത്യു (പീരുമേട്) എന്നിവരെയും തിരഞ്ഞെടുത്തു.

ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൻ വർക്കി, സിജോ നടയ്ക്കൽ, ബേബി മുളയ്ക്കൽ, ഷാജി കൂത്തോടി, അഖിൽ എസ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ റോബിൻ പേണ്ടാനം, അഡ്വ. മധു നമ്പൂതിരി, ബിനോയി ആനവിലാസം, അഭിലാഷ് മാത്യു, സന്തോഷ് ചെറുകുന്നേൽ, ക്രിസ്റ്റിൻ മാത്യു, ജെഫിൻ കൊടുവേലി, റിജോ ഇടമനപറമ്പിൽ, ആൽബിൻ വറപോളക്കൽ എന്നിവർ പ്രസംഗിച്ചു.