തൊടുപുഴ :ജില്ലാ സ്റ്റേഷനറി ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ സ്റ്റേഷനറി സാധനങ്ങൾ ജനുവരി 28 ന് വൈകുന്നേരം 3 ന് ഓഫീസ് പരിസരത്ത് ജില്ലാ സ്റ്റേഷനറി ആഫീസറുടെ മേൽനോട്ടത്തിൽ ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 28 ന് ഉച്ചയ്ക്ക് 2 ന് മുമ്പായി തൊടുപുഴ ജില്ലാ സ്റ്റേഷനറി ആഫീസിൽ നിന്നും ടോക്കൺ വാങ്ങണം. അന്നേ ദിവസം തന്നെ ലേലത്തുകയും അഞ്ച് ശതമാനം ജി.എസ്.ടിയും അടച്ച് രസീത് കൈപ്പറ്റേണ്ടതാണ്. ജനുവരി 18 മുതൽ 22 വരെ ഓഫീസ് പ്രവർത്തി സമയങ്ങളിൽ സാധനങ്ങൾ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862227912